Post Category
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
*കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (മെയ് 28) മത്സ്യബന്ധനം പാടില്ല
ഇന്ന് (മെയ് 28) കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിലും കന്യാകുമാരി തീരം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും മെയ് 31, ജൂൺ ഒന്ന് തിയതികളിൽ തെക്ക് തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് (മെയ് 28) കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിലും മറ്റ് പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
date
- Log in to post comments