Skip to main content

5000 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

കോട്ടയം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 കിലോഗ്രാം  നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. തലയോലപ്പറമ്പ് ടൗണിന് സമീപമുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കാണു പിടിച്ചെടുത്തത്. ഗോഡൗൺ സീൽ ചെയ്തു തുടർനടപടികൾക്കായി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറി. ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ് വകുപ്പ്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നു.

date