Skip to main content

റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

ഉഴവൂർ: പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ വിദ്യാർഥികളുടെ സുരക്ഷിതയാത്രയെന്ന ഉദ്ദേശം മുൻ നിർത്തിയും മൺസൂൺ കാലത്തെ യാത്രാ മുൻ കരുതൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയും സ്‌കൂൾ വാഹനങ്ങളോടിക്കുന്ന ഡ്രൈവർമാർക്കു ഉഴവൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബോധവൽക്കരണ റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോർ വാഹനവകുപ്പ് പോലീസ്, ഫയർ ഫോഴ്‌സ്, എക്‌സൈസ് എന്നീ വകുപ്പുകൾ സംയുക്തമായാണു പരിപാടി നടത്തിയത്. കുര്യനാട് ചാവറ ഹിൽസ് സി.എം.ഐ പബ്ലിക് സ്‌കൂളിൽ വച്ചു നടത്തിയ ക്‌ളാസിൽ വിവിധ സ്‌കൂളുകളിൽ നിന്നായി 113 ഡ്രൈവർമാർ പങ്കെടുത്തു. കുറവിലങ്ങാട് പോലീസ് സബ് ഇൻസ്‌പെക്ടർ കെ.വി. സന്തോഷ്, കടുത്തുരുത്തി അസിസ്റ്റന്റ് ഫയര്‍‌സ്റ്റേഷൻ ഓഫീസർ ഷാജി കുമാർ, കുറവിലങ്ങാട് സിവിൽ എക്‌സൈസ് ഓഫീസർ എ.എസ് ദീപേഷ്, സി.കെ. ഏബ്രഹാം, എന്നിവർ ക്‌ളാസുകൾ എടുത്തു.

date