Skip to main content

മണൽ ഇ-ലേലം; വില നിശ്ചയിച്ചു

കോട്ടയം: മൺസൂൺ  മുന്നൊരുക്കവുമായി ബന്ധപ്പെട്ട് നദികളിൽ മണലും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനും ഇപ്രകാരം ലഭിക്കുന്ന മണലും ചെളിയും മറ്റ് അവശിഷ്ടങ്ങളും ലേലം നടത്താനും ഉത്തരവായിട്ടുള്ളതാണ്. മീനച്ചിൽ നദിയിൽ നിന്നു ശേഖരിച്ചതും ഏറ്റുമാനൂർ നഗരസഭയിൽ പേരൂർ തൂക്കുപാലത്തിന് സമീപം സൂക്ഷിച്ചിട്ടുള്ളതുമായ 12516 ക്യുബിക്ക് മീറ്റർ വരുന്ന നിക്ഷേപത്തിന്റെ അടിസ്ഥാന വില ക്യൂബിക്ക് മീറ്ററിന് 165 രൂപയും  തലപ്പലം പഞ്ചായത്തിനും തിടനാട് പഞ്ചായത്തിനും ഇടയിലുള്ള മീനച്ചിലാറ്റിലെ ആറാം മൈൽ ചെക്ക് ഡാമിലും പരിസരത്തുമായി അടിഞ്ഞു കൂടിയിട്ടുള്ള 4900 ക്യൂബിക്ക് മീറ്റർ നിക്ഷേപത്തിന്റെ അടിസ്ഥാന വില ക്യുബിക്ക് മീറ്ററിന് 165 രൂപയുമായി നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഈ വില ആധാരമാക്കി കോട്ടയം മേജർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇ-ലേല നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇ-ലേലത്തിലൂടെ ഇവ പൂർണമായും നീക്കം ചെയ്യാനാവാതെ വന്നാൽ സ്‌പോട്ട് ലേലം നടത്തി നീക്കം ചെയ്യാനും കോട്ടയം മേജർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

date