Skip to main content

പൂഞ്ഞാർ തെക്കേക്കര സ്മാർട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മേയ് മുപ്പതിന്

കോട്ടയം: മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മേയ് 30 രാവിലെ 9. 30ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ. മാണി ആന്റോ ആന്റണി, എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ,  ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് കുമാർ നെല്ലിക്കച്ചാലിൽ, അഡ്വ. അക്ഷയ് ഹരി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്് റെജി ഷാജി, ഗ്രാമപഞ്ചായത്തംഗം  അനിൽകുമാർ എം. കെ. മഞ്ഞപ്ലാക്കൽ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, മീനച്ചിൽ തഹസീൽദാർ കെ.എം. ജോസുകുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, ഇ.കെ. മുജീബ്, ജോയി ജോർജ്, എം.സി. വർക്കി, പി.ജി. സുരേഷ്, ദേവസ്യാച്ചൻ വാണിയപ്പുര, സെബാസ്റ്റ്യൻ കുറ്റിയാനി എന്നിവർ പങ്കെടുക്കും.

date