Skip to main content

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു. പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനമാണ്. ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഇ-കോര്‍പ്പറേഷനില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ദിവസവേതനാടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സര്‍ക്കാര്‍/അര്‍ധ  സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേര്‍ഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.
ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം. പ്രായപരിധി 18-35 വയസ്. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 9 ന് മുന്‍പ് ജില്ലാ മാനേജര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232365, 9400068506.
 

date