Post Category
കരുവാളിക്കണ്ടി - ചേനാട്ടുകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
പനങ്ങാട് പഞ്ചായത്തിലെ കരുവാളിക്കണ്ടി ചേനാട്ടുകണ്ടി റോഡ് കെ എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പി സഹീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈബാഷ് കുമാർ, റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ ബൈജു കെ. കെ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments