Skip to main content
വികസനോത്സവം 2023 ഗോത്ര താളം

കൂടരഞ്ഞി പഞ്ചായത്ത് വികസനോത്സവം നടത്തി

     
"വികസനോത്സവം 2023 ഗോത്ര താളം " എന്ന പേരിൽ കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  റോസ്‌ലി ജോസ് അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവും വൈജ്ഞാനികവുമായ ഉന്നമനം ലക്ഷ്യമാക്കി സ്കൂൾ അവധിക്കാലത്ത് പട്ടികവർഗ്ഗ വികസന വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് പദ്ധതി. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് ,വാർഡ് മെമ്പർമാരായ ജോണി വാളി പ്ലാക്കൽ, ജറീന റോയ്, സി ഡി എസ് ചെയർപേഴ്സൺ ശ്രീജമോൾ കെ ആർ, ക്ലാർക്ക് ദീപക് എന്നിവർ സംസാരിച്ചു.

date