Skip to main content
ഉറവിട മാലിന്യ സംസ്കരണ

ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള 

 

മുക്കം നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ എം മധു, സാറാ കൂടാരത്തിൽ, അനിതകുമാരി, സി ഡി എസ് ചെയർപേഴ്സൻ ടി രജിത, ശുചിത്വമിഷ്യൻ ജില്ലാ പ്രോഗ്രാം ഓഫീസർ കൃപ വാര്യർ, എച്ച് ഐ ഹനീഫ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ജില്ലാ ശുചിത്വ മിഷൻ പ്രതിനിധികൾ, മാലിന്യ സംസ്കരണ ഉപാധികളുടെ സാങ്കേതിക വിദഗ്ധർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.

date