Skip to main content
.

ജില്ലയ്ക്ക് സ്വന്തമായി സ്റ്റാമ്പ് ഡിപ്പോ മന്ദിരം : മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് (മെയ് 29) ഉദ്ഘാടനം ചെയ്യും

 

ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ  ഉദ്ഘാടനം ഇന്ന് (മെയ് 29) ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം എം മണി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങ്  ഉച്ചയ്ക്ക് 2 മണിക്ക് നെടുങ്കണ്ടത്തെ ട്രഷറി അങ്കണത്തില്‍ നടക്കും. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയായിരിക്കും.

ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്ക് സ്വന്തം കെട്ടിടമെന്ന പൊതുജനങ്ങളുടെയും പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.  ഇതുവരെ പഞ്ചായത്തു വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി ) ഉള്‍പെടുത്തിയാണ് 2.27 കോടി രൂപ മുതല്‍ മുടക്കില്‍ ഇരുനിലകെട്ടിടം  നിര്‍മ്മിച്ചിരിക്കുന്നത്. 3500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും  പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ട്രഷറി  വകുപ്പ് ഡയറക്ടര്‍ വി സാജന്‍, ദക്ഷിണമേഖല ട്രഷറി ഡെപ്യുട്ടി ഡയറക്ടര്‍ കെ പി ബിജുമോന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

date