Skip to main content
സമ്പൂർണ്ണ മാലിന്യമുക്ത

ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

 

സമ്പൂർണ്ണ മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 'ചേലോടെ ചെങ്ങോട്ടുകാവ്' പഞ്ചായത്ത് തല മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ചേലിയ എട്ടാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ഉളളൂർ പുഴയോരം ശുചീകരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ, വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

date