Skip to main content

കട്ടേല എം.ആർ.എസിൽ പ്ലസ് വൺ പ്രവേശനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (ഗേൾസ്) പ്ലസ് വൺ സയൻസ്, കോമേഴ്സ് ബാച്ചുകളിലേക്ക് പട്ടികവർഗം, പട്ടികജാതി, ജനറൽ വിഭാഗത്തിലുള്ള വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത് . പ്രാക്തനഗോത്ര വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് നിബന്ധന ബാധകമല്ല. താമസം, ഭക്ഷണം പഠനം എന്നിവ സൗജന്യമാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളും പത്താം ക്ലാസ് മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം സ്‌കൂളിൽ നേരിട്ടോ, ഇ-മെയിൽ മുഖേനയോ സമർപ്പിക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. അപേക്ഷ ഫോം സ്‌കൂളിൽ നിന്നും ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, പട്ടികവർഗ്ഗ വികസന വകുപ്പിന്  കീഴിലുള്ള മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9349729391, mrskattela@gmail.com

date