Skip to main content

കൂടിക്കാഴ്ച

 

താനൂർ ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പി.ഇ.ടി കം വാർഡൻ, കെയർടേക്കർ എന്നീ തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മെയ് 30 ന് (ചൊവ്വ) രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. 

 

       നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍, നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസ് എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച മെയ് 30 (ചൊവ്വ) ന് നടക്കും. കുക്ക്, ആയ, വാച്ച്മാന്‍ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതിനാണ് കൂടിക്കാഴ്ച. 25 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പകര്‍പ്പുകള്‍ സഹിതം 30 ന് രാവിലെ 10 മണിക്ക് ഐ.ടി.ഡി.പി ഓഫീസില്‍ എത്തണം.

date