Skip to main content
ജില്ലാ വികസന കമ്മീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

ജില്ലാ വികസന കമ്മീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

 

ജില്ലാ വികസന കമ്മീഷണറായി(ഡി.ഡി.സി) എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. 2018 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2019-ല്‍ എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി ജോലിയില്‍ പ്രവേശിച്ച മാധവിക്കുട്ടി തിരുവനന്തപുരം സബ് കളക്ടര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലാ വികസന കമ്മീഷണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

ജില്ലാ വികസന കമ്മീഷണറുടെ ചുമതലയ്‌ക്കൊപ്പം വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ അധിക ചുമതലകളും വഹിക്കും.

date