Skip to main content

ദുർബല വിഭാഗ പുനരധിവാസം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദുർബ്ബല വിഭാഗങ്ങൾ ആയ വേടൻ, നായാടി, കല്ലാടി, അരുന്ധതിയാർ, ചക്ലിയ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ  പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ് ലറ്റ് നിർമ്മാണം, കൃഷി ഭൂമി, ഭവന പുനരുദ്ധാരണം എന്നീ പദ്ധതികൾക്കും, ഭൂമി, വീട് എന്നിവ അനുവദിക്കുന്നത് ലൈഫ് ലിസ്റ്റിൽ അർഹതപ്പെട്ട ഗുണഭോക്താക്കൾക്കാണ്. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്സുകളുമായി ബന്ധപ്പെടണം.

date