Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദുർബ്ബല വിഭാഗങ്ങളായ വേടൻ, നായാടി, കല്ലാടി, അരുന്ധതിയാർ, ചക്ലിയ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പഠനമുറി, ശുചിമുറി നിർമ്മാണം, കൃഷി ഭൂമി, ഭവന പുനരുദ്ധാരണം എന്നീ പദ്ധതികൾക്കും ഭൂമി, വീട് എന്നിവ അനുവദിക്കുന്നത് ലൈഫ് ലിസ്റ്റിൽ അർഹതപ്പെട്ട ഗുണഭോക്താക്കൾക്കുമാണ്. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0484 2422256

date