Skip to main content

സ്മാർട്ടായി ക്ലാസ് റൂമുകൾ: മികവിൽ കുതിച്ച് ജില്ലയിലെ പൊതു വിദ്യഭ്യാസ മേഖല

പുതിയ അധ്യയന വർഷത്തിൽ പുത്തൻ യൂണിഫോമും കുടയും ബാഗുമായി സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് സ്മാർട്ട് ക്ലാസ്സ് റൂമുകർ. കൈറ്റ് വഴി ജില്ലയിൽ 6680 സ്‌കൂളുകളിലെ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 1300 പ്രൈമറി സ്‌കൂളുകളിൽ ഐ.ടി ലാബും സജ്ജമാക്കിയിട്ടുണ്ട്. 2018-23 കാലയളവിൽ 26,351 ഐ.ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകിക്കഴിഞ്ഞു. എൽ.പി, യു.പി വിഭാഗങ്ങളിലായി 22,794 ഐ.ടി ഉപകരണങ്ങളും വിതരണം ചെയ്തു. 8011 ലാപ്‌ടോപ്പ്, 6074 മൾട്ടിമീഡിയ പ്രൊജക്ടർ, സ്‌ക്രീൻ 1895, സ്പീക്കർ 6213, ലാബിലേക്ക് ലാപ്‌ടോപ്പ് 2160, ടി വി 328, ഡിഎസ്എൽആർ ക്യാമറ 391, വെബ്ക്യാം 394, ആൻഡ്രോയ്ഡ് കിറ്റ് 885 എന്നിവ ജില്ലയിലെ സ്‌കൂളുകളിൽ വിന്യസിച്ചു. 1041 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളിൽ ഐ സി ടി പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് കൈറ്റ്. 2002 ലാണ് പദ്ധതി ആരംഭിച്ചത്. 2017വരെ ഐടി @ സ്‌കൂൾ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്.

date