Skip to main content

അറിയിപ്പുകൾ

 

ലേലം നോട്ടീസ് 

കോഴിക്കോട് ഫാമിലി കോടതിയുടെ 2016 ജൂൺ 21 തീയതിയിലെ CMP (Exe)442/2015 in MC-89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റീസർവെ നമ്പർ 40, റീ സർവെ സബ് ഡിവിഷൻ നമ്പർ 6 ൽ പ്പെട്ട 0.0248 ഹെക്ടർ (06.123 സെന്റ്) സ്ഥലത്തിലെ നാലിലൊന്ന് ഓഹരിയായ 0.0062 ഹെക്ടർ (01.53 സെന്റ്)സ്ഥലം, 2023 മെയ് 31ന് പകൽ 11 മണിക്ക് വളയനാട് വില്ലേജ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രസ്തുത തിയ്യതി ലേലസമയത്തിന് മുമ്പായി വളയനാട് വില്ലേജ് ഓഫീസിൽ നേരിട്ടോ, അധികാരസ്ഥൻ മുഖേനയോ ഹാജരാകേണ്ടതും തഹസിൽദാർ / അധികാരോദ്യോഗസ്ഥൻ നിർദേശിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതുമാണെന്ന് തഹസിൽദാർ അറിയിച്ചു.

 

പബ്ലിക് ഹിയറിംഗ്

2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാനിന് (ഡ്രാഫ്റ്റ് സി സെഡ് എം പി ) മേൽ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ജൂൺ ഒന്നിന് രാവിലെ 10.30 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പബ്ലിക് ഹിയറിംഗ് നടത്തുന്നു. പൊതുജനങ്ങളുടെ പരിശോധനക്കായി പ്ലാനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, കളക്ട്രേറ്റിലും, ജില്ലാ പഞ്ചായത്ത് ഓഫീസിലും, ജില്ലാ ടൗൺ പ്ലാനറുടെ ഓഫീസിലും coastal.keltron.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. kczmasandtd@gmail.com എന്ന email വിലാസത്തിലോ coastal.keltron.org എന്ന വെബ്സൈറ്റ് വഴിയോ, മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ് ആർ.ടി.സി ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിലോ പരാതികളും നിർദേശങ്ങളും നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2369300 

 

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമി വിൽക്കുന്നതിന് തയ്യാറുള്ള ഭൂഉടമകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രസ്തുത ഭൂമിയുടെ ഉടമസ്ഥർ അപേക്ഷയോടൊപ്പം തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷി യോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള, യാതൊരു വിധ നിയമ കുരുക്കിലും ഉൾപ്പെടാത്ത ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വിൽക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രത്തോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്കെച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, നികുതി രശീതി, തണ്ടേപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവൺമെന്റ് പ്ലീഡറിൽ നിന്നുള്ള ലീഗൽ സ്ക്രൂട്ടിനി സർട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക എന്നിവ ഉൾപ്പെട്ടിരിക്കണം. ഭൂമി വിൽക്കുന്നതിന് താൽപര്യമുള്ള ഭൂഉടമകൾ അപേക്ഷ മേൽപ്പറഞ്ഞ രേഖകൾ സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 15 അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364 0495 2371622

date