Skip to main content

മഴക്കാല മുന്നൊരുക്കം:  ഐആര്‍എസ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല കെടുതികള്‍ നേരിടുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം നടത്തുന്നതിനും ഐആര്‍എസ് (ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം ട്രെയിനിങ്) പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ജില്ലകളിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഐആര്‍എസ് ഘടനയെ കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളെ കുറിച്ചും വിശദീകരിച്ചു. പരിശീലകരായ കെ അമൃത, സി.ജെ സത്യകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഐ ആർ എസ് ടീമിൽ അംഗങ്ങളായ ഉദ്യോഗസ്ഥർ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. മഴക്കാലത്ത് പ്രളയമുള്‍പ്പടെ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വിവിധ ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട ചുമതലകളെ കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു.

date