Skip to main content
 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി പെരുവ ഗവൺമെന്റ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച മോഡൽ ഇൻക്ലൂസീവ് എജുക്കേഷൻ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ.  നിർവഹിക്കുന്നു

മോഡൽ ഇൻക്ലൂസീവ്  എജ്യൂക്കേഷൻ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു

കോട്ടയം: കുറവിലങ്ങാട് വിദ്യാഭ്യാസ സബ് ജില്ലയുടെ കീഴിൽ പുതിയതായി അനുവദിച്ച മോഡൽ ഇൻക്ലൂസീവ് എജ്യൂക്കേഷനൽ റിസോഴ്‌സ് സെന്ററിന്റെ  ഉദ്ഘാടനം പെരുവ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധങ്ങളായ പരിശീലന പരിപാടികൾ നടപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി അനുവദിച്ചിരിക്കുന്നത്. മുളക്കുളം പഞ്ചായത്തിലെ 25 വിദ്യാർത്ഥികൾക്ക്  പെരുവ നോഡൽ സെന്ററിന്റെ ആദ്യ ബാച്ചിൽ പ്രവേശനം നൽകിയതായി അധികൃതർ അറിയിച്ചു.

ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ  അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശിൽപദാസ്, എസ്.എസ്.കെ. ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ സതീഷ് ജോസഫ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ
എ.എൻ. മേരി,  ജനിത നയൻ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഐ.സി. മണി,   വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ ഷീബ പോൾ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ആർ. ബിന്ദു മോൾ, പി.ടി.എ. പ്രസിഡന്റ്  ബിന്ദുമോൾ സന്തോഷ്, എം.പി.ടി.എ. പ്രസിഡന്റ് കെ.എം. ബിജുമോൾ, അധ്യാപിക മിനി  എന്നിവർ പ്രസംഗിച്ചു.

 

date