Skip to main content
കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്റെ വീട് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു

കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചന്റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു

കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്റെ വീട് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുമെന്നു പറഞ്ഞു. അടിയന്തരസഹായം എന്ന നിലയിലാണ് അഞ്ചുലക്ഷം രൂപ അനുവദിച്ചതെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്കു ബാക്കിത്തുക കൈമാറുമെന്നും റവന്യൂമന്ത്രി പറഞ്ഞു. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല കളക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം. റെജി ജോസഫ്എന്നിവർ ഒപ്പമുണ്ടായിരുന്നു

date