Post Category
സി-ഡിറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സി- ഡിറ്റ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറു മാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25 വരെ അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിങ് , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി , സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോ എഡിറ്റിംഗ്.,ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓരോ കോഴ്സുകൾക്കും 20 സീറ്റുകൾ വീതം ഉണ്ട്. വിശദവിവരങ്ങൾ www.mediastudies.cdit.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിഡിറ്റിൻറെ തന്നെ വീഡിയോ കമ്മ്യൂണിക്കേഷൻ ഡിവിഷനിൽ താൽക്കാലിക അവസരങ്ങൾ ലഭ്യമാക്കും. ഫോൺ 9895788155/8597720167.
date
- Log in to post comments