Skip to main content
അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിക്കുന്നു.

അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു.  ഒരു ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടി വർക്കർമാരുടെ യോഗത്തിൽ വെച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. 

വാട്ടർ പ്യൂരിഫയർ വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി  നിർവഹിച്ചു. വൈസ് പ്രസിഡന്റ് രതീ ഗോപി അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമസ്‌ തൊകലത്ത്, എ എസ് സുനിൽകുമാർ,
നിജി വത്സൻ, വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ്, സേവിയർ ആളുക്കാരൻ, മനീഷ മനീഷ്, മണി സജയൻ, പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, ഐ സി ഡി എസ് സൂപ്പർവൈസർ  അൻസ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

date