Skip to main content

ജില്ലാ റൂറൽ പൊലീസ് ഓഫീസ് കെട്ടിടത്തിൽ പുതിയ ഓഫീസുകൾ

പുതുതായി പ്രവർത്തനമാരംഭിച്ച തൃശൂർ ജില്ലാ റൂറൽ പോലീസ് ഓഫീസ് കെട്ടിടത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് പുറമെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, സൈബർ സെൽ, സിംഗിൾ ഡിജിറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോ, അഡീഷണൽ എസ് പി ഓഫീസ് എന്നിവയും പ്രവർത്തനം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, തൃശൂർ റൂറൽ, കാട്ടുങ്ങച്ചിറ, തൃശൂർ, പിൻ കോഡ്-680125, എന്നതായിരിക്കും പുതിയ മേൽവിലാസം. ഫോൺ: 0480 2823000.

date