Skip to main content

മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു

 

ജില്ലയിൽ ബുധനാഴ്ച രജിസ്റ്റർ ചെയ്തത 12 കേസുകൾ

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ ബുധനാഴ്ച (മെയ്‌ 31) 12 കേസുകൾ രജിസ്റ്റർ ചെയ്തു . സിറ്റി പോലീസ് പരിധിയിലെ മരട്, എലൂർ, എറണാകുളം ടൗൺ നോർത്ത്, എറണാകുളം ടൗൺ സൗത്ത്, കണ്ണമ്മാലി, തോപ്പുംപടി, തൃക്കാക്കര പോലീസ് സ്റ്റേഷനുകളിലായി 11 കേസുകളും. റൂറൽ പോലീസ് പരിധിയിലെ കോടനാട് പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഇന്ത്യ൯ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബുധനാഴ്ച്ച എടുത്ത കേസുകൾ

തൈക്കൂടം പി.ഡി. ഡി. പി പാൽ ബൂത്തിന് മുൻവശം മാലിന്യം കൂട്ടി ഇട്ടത്തിന്  മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജലസ്രോതസിൽ മാലിന്യം നിക്ഷേപിച്ചതിന് ചേർത്തല എഴുപുന്ന പിള്ളേഴത്ത് വീട്ടിൽ പി. ആനന്ദി(24) നെ പ്രതിയാക്കി ഏലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പൊതുസ്ഥലത്ത് ദുർഗന്ധം വമിക്കുന്ന മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിച്ചതിന് തൃശ്ശൂർ കുറ്റൂർ തറയിൽ വീട്ടിൽ ബെൻജോ ബേബി (41), ഏളംകുളം അറക്കപറമ്പിൽ അബ്ദുൽ റഷീദ് (53) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പൊതുസ്ഥലത്ത് ദുർഗന്ധം വമിക്കുന്ന മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിച്ചതിന് മഹാരാഷ്ട്ര സ്വദേശി സമ്പാജീ ദത്ത് ഷിർസാദി (24) നെ  പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് ദുർഗന്ധം വമിക്കുന്ന മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിച്ചതിന് കണ്ണമാലി തായിൽ വീട്ടിൽ വില്യംസ് (57)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പൊതുസ്ഥലത്ത് ദുർഗന്ധം വമിക്കുന്ന മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിച്ചതിന് ബീഹാർ സ്വദേശി രഞ്ജൻ കുമാർ വർമ്മ(32), കച്ചേരിപ്പടി കുറുപ്പൻ വീട്ടിൽ സുലൈമാൻ റുബീദ് (38 ) എന്നിവരെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ദു‍ർഗന്ധം വമിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികിൽ  നിക്ഷേപിച്ചതിന് വാഴക്കാല തുത്തിയൂർ 74 നമ്പർ വീട്ടിൽ ശരത് കുമാർ (25), തൃക്കാക്കര തട്ടാൻപറമ്പിൽ ടി.എസ് ബിപിൻദാസ് (41)എന്നിവരെ പ്രതിയാക്കി തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 റൂറൽ പോലീസ് പരിധിയിൽ ടാങ്കർ ലോറിയിൽ എത്തി മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചതിന് കെ.എൽ 14 ജി നിസ്സാൻ ടാങ്കർ ലോറി പിടിച്ചെടുത്ത് ആഷിം, അഫ്സൽ എന്നിവരെ പ്രതിയാക്കി കോടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date