Skip to main content

ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭാട്ടി ചുമതലയേറ്റു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് എസ്.വി. ഭാട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങിൽ വായിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്കെ.എൻ. ബാലഗോപാൽപ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിനോയ് വിശ്വം എംപിഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്ജസ്റ്റിസ് അമിത് റാവൽജസ്റ്റിസ് അനു ശിവരാമൻജസ്റ്റിസ് മേരി ജോസഫ്ജസ്റ്റിസ് പി. സോമരാജൻജസ്റ്റിസ് സി.എസ്. ഡയസ്ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ്ജസ്റ്റിസ് പി. ഗോപിനാഥ്ജസ്റ്റിസ് വിജു എബ്രഹാംജസ്റ്റിസ് ബസന്ത് ബാലാജിഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ. ചലമേശ്വർലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണുശാരദ മുരളീധരൻഎ.ജി.ഡി.പി. അജിത് കുമാർ, മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി വി. ഹരിനായർചീഫ് ജസ്റ്റിസിന്റെ കുടുംബാംഗങ്ങൾഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2456/2023

date