Skip to main content

പോസ്റ്റ്‌ ഓഫീസ് ആർഡി: നിക്ഷേപകർ ശ്രദ്ധിക്കണം

പോസ്റ്റ്‌ ഓഫീസ് ആർഡിയിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നവർ  അക്കൗണ്ടുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തക്കണമെന്ന് ദേശിയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിക്ഷേപകർ  അംഗീകൃത ഏജൻ്റുമുഖേന നേരിട്ട് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം. തുക ഏജന്റിന്റെ കൈവശം നൽകിയാൽ ഏജന്റിന്റെ കയ്യൊപ്പ് ഇൻവെസ്റ്റേഴ്സ് കാർഡിൽ വാങ്ങണം. നിക്ഷേപകർ തുക പോസ്റ്റ് ഓഫീസിൽ നൽകിയതിന് ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് പാസ്സ് ബുക്ക് മാത്രമാണെന്ന കാര്യവും ശ്രദ്ധിക്കണം. മാസം തോറും തുക നൽകുന്നതിനു മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തുന്നുണ്ടോ എന്നതും നിക്ഷേപകർ അറിയണം.

date