Skip to main content

അനധികൃത മത്സരയോട്ടങ്ങൾക്കും അഭ്യാസ പ്രകടനങ്ങൾക്കും കർശന നിരോധനം

തൃശൂർ ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ തീരുമാനപ്രകാരം ജില്ലയിലെ അനധികൃത മത്സരയോട്ടങ്ങളും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് റേസിംഗുകളും കർശനമായി നിരോധിച്ചു. ഹൈക്കോടതിയുടെയോ സംസ്ഥാന സർക്കാരിന്റെയോ രേഖാമൂലമായ അനുമതി ഇല്ലാതെ നടത്തുന്ന എല്ലാത്തരം മോട്ടോർ വാഹന റേസിംഗ് മത്സരങ്ങളും തൃശൂർ ജില്ലയിൽ നിരോധിച്ചുകൊണ്ട് ഉത്തരവായി.

date