Skip to main content

വാക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ) / പി.ജി. ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് / അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് / ബി.എ.എം.എസ് /സ്റ്റേറ്റ് റിസോഴ്സ് സെന്റർ - യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ് (രേഖ ഹാജരാക്കണം). താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 13ന് രാവിലെ 10.30ന് ഹാജരാകണം. അപേക്ഷ ജൂൺ 12നു വൈകീട്ട് അഞ്ചുവരെ നേരിട്ടും സ്വീകരിക്കും.

പി.എൻ.എക്‌സ്. 2484/2023

date