Skip to main content

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യമറിയിച്ച് ജനകീയജൈവ വൈവിധ്യ രജിസ്റ്റര്‍ ജില്ലാതല ശില്പശാല നടന്നു

ജനകീയജൈവ വൈവിധ്യരജിസ്റ്ററിന്റെ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ജില്ലാതല ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍ അധ്യക്ഷനായി. മനുഷ്യകുലത്തിന്റെ നിലനില്‍പ്പു തന്നെ പരിസ്ഥിതിക സന്തുലനാവസ്ഥയെ ആശ്രയിച്ചാണെന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഒരൊ പാരിസ്ഥിതിക മേഖലകളുടെയും തനതായ സ്വഭാവം ശാസ്ത്രീയമായി മനസ്സിലാക്കി അവ സംരക്ഷിക്കാന്‍ ആവിശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശില്പശാലയുടെ ഒന്നാം സെക്ഷന്‍ കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ വി ഗോവിന്ദനും രണ്ടാം സെക്ഷന്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ വി രാജലക്ഷ്മിയും നയിച്ചു. ജനകീയജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കേണ്ട രീതികളും ആവശ്യകതകളും പദ്ധതി നടപ്പാക്കുന്ന രീതികള്‍ സംബന്ധിച്ച ചര്‍ച്ചയും ശില്പശാലയില്‍ വിശദീകരിച്ചു.

. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി അലക്സ്, പരവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പി പി ശ്രീജ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി സി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി ജയദേവി മോഹന്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ മഞ്ജു ബേബി ഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date