Skip to main content

ഉളിയനാട് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഉളിയനാട് ജനകീയ ആരോഗ്യകേന്ദ്രത്തിനായി നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വ്വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ഉളിയനാട് ആരോഗ്യകേന്ദ്രത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുവാന്‍ സമര്‍ദം ചെലുത്തുമെന്ന് എം പി പറഞ്ഞു. ദേശീയ കുടുംബക്ഷേമ വകുപ്പിന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച 7,40,000 രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ തലച്ചിറ അസീസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ടിജു യോഹന്നാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് ഖാന്‍, കെ രാമചന്ദ്രന്‍ പിള്ള ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

 

date