Skip to main content

നവീകരിച്ച ക്യാന്റീന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാപഞ്ചായത്ത് ആസ്ഥാനത്തെ നവീകരിച്ച ക്യാന്റീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാന്റീന് പുതിയ കെട്ടിടം നിര്‍മിച്ചത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ പൊതു ജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഊണ്, മറ്റ് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, ജ്യൂസുകള്‍, കൂടാതെ കാറ്ററിങ് സേവനങ്ങളും ഉണ്ടായിരിക്കും.

date