Skip to main content

എട്ടാം ക്ലാസുകാര്‍ക്ക് 'ലിറ്റില്‍ കൈറ്റ്സ് ' അംഗമാകാന്‍ ജൂണ്‍ 8 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ - എ‍യി‍ഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 8 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബുകളില്‍ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജൂണ്‍ 13ന് നടക്കും. സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിങ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും.
ക്ലബ്ബ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പുതിയതായി യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്‍വെയര്‍ പ്രയോജനപ്പെടുത്തിയുള്ള 3D ആനിമേഷന്‍ തയ്യാറാക്കല്‍ തുടങ്ങിയവയും പ്രധാന പ്രവര്‍ത്തനങ്ങളായിരിക്കും. 'ലിറ്റില്‍ കൈറ്റ്സ്' ഐടി ക്ലബില്‍ നിലവില്‍ ജില്ലയിലെ 6818 കുട്ടികള്‍ അംഗങ്ങളായുണ്ട്.

date