Skip to main content

മാലിന്യമുക്തം നവകേരളം: ഹരിതസഭകള്‍ തിങ്കളാഴ്ച

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഹരിത സഭകള്‍ തിങ്കളാഴ്ച (ജൂണ്‍ 5)  നടക്കും.  പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികൾ വിശകലനം ചെയ്യുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായാണ്  പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളുടേയും സമഗ്ര റിപ്പോർട്ട് ഹരിതസഭയിൽ അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ശാസ്ത്ര, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, തൊഴിലാളി യുവജന സർവ്വീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടര്‍ന്ന ഒരു വിദഗ്ധ പാനലിന്റെ സാന്നിദ്ധ്യത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകളും നടക്കും. പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും ഉണ്ടായിരിക്കും.

date