Skip to main content
കളിസ്ഥലവും പ്രവേശന കവാടവും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മൊകേരി ഗവ. കോളേജിലെ കളിസ്ഥലവും കവാടവും ഉദ്ഘാടനം ചെയ്തു

 

മൊകേരി ഗവ. കോളേജില്‍ നിര്‍മ്മിച്ച കളിസ്ഥലവും പ്രവേശന കവാടവും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ സുവീഷ് ടി ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
 
2021 ഡിസംബറിലാണ് മൊകേരി കോളേജില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിനും പ്രവേശന കവാടത്തിനുമായി കുറ്റ്യാടി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ അനുവദിച്ചത്. 2022 മാര്‍ച്ചില്‍ ടെണ്ടർ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല. തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം വഴിയാണ് പ്രവൃത്തിയുടെ രൂപകല്പനയും നിര്‍വഹണവും നടത്തിയത്. ചരിവുള്ള ഭൂമിയുടെ നിരപ്പിനനുസരിച്ച് വലിയ കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ചാണ് കളിസ്ഥലം നിര്‍മ്മിച്ചത്. കിഫ്ബി ഫണ്ടില്‍നിന്ന് ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ മൊകേരി കോളേജില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രതീഷ് എ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍  അഷ്‌റഫ് കെ.കെ സ്വാഗതവും പി ടി എ സെക്രട്ടറി ഡോ. ദിനേഷ് എം പി നന്ദിയും പറഞ്ഞു.

date