Skip to main content
ജൈവവൈവിധ്യ സെമിനാർ സംഘടിപ്പിച്ചു

ജൈവവൈവിധ്യ സെമിനാർ സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ സെമിനാർ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു.

ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ കെ.പി.മഞ്ജു ക്ലാസ് നയിച്ചു. അത്തോളി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബശ്രീധരൻ,ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.എം കോയ,ബ്ലോക്ക് പഞ്ചായത്ത്  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

date