Skip to main content

അറിയിപ്പുകൾ

ദര്‍ഘാസ്‌ കം ലേലം നടത്തുന്നു

മാത്തോട്ടം വനശ്രീ കോംപ്ലക്സില്‍ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെർമെൻറ് നഴ്‌സറിക്ക്‌ ഭീഷണിയായ നമ്പറിട്ട അഞ്ച് മരങ്ങളുടെ (ചരല്‍ക്കൊന്ന 2, പാല 1, മഴമരം 1, തേക്ക്‌ 1.) ശാഖകളും ചില്ലകളും മുറിച്ചു മാറ്റുന്നതിനും തുടര്‍ന്ന്‌ തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ജൂൺ 12 ന് വൈകീട്ട്‌ 3 മണിക്ക് ദര്‍ഘാസ്‌ കം ലേലം നടത്തുന്നു. ദര്‍ഘാസ്‌ ഫോറം ജൂൺ എട്ട് മുതല്‍ ടിമ്പര്‍സെയില്‍സ്‌ ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള്‍ ദര്‍ഘാസ്‌-കം-ലേല ദിവസം ഉച്ചയ്ക്ക്‌ 2.30 വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് മരങ്ങളുടെ ലേലം നടത്തുന്നതും ലേലത്തിന്‌ ശേഷം  ദര്‍ഘാസുകള്‍ തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം : 690 രൂപ. കൂടുതൽ വിവരങ്ങൾക്ക്:  0495 2414702 

താത്കാലിക അധ്യാപകരെ നിയമിക്കുന്നു

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സീനിയർ ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 5 ന് രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന്  ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2598634 , 2229010  

താലൂക്ക്‌ വികസന സമിതി യോഗം

ജൂണ്‍ മാസത്തെ കോഴിക്കോട് താലൂക്ക്‌ വികസന സമിതി യോഗം നാളെ (ജൂൺ മൂന്ന്)  രാവിലെ 11 മണിക്ക്‌ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന്‌ താലൂക്ക്‌ വികസന സമിതി കണ്‍വീനര്‍ (തഹസില്‍ദാര്‍) അഭ്യര്‍ത്ഥിച്ചു.

date