Skip to main content

മത്സ്യകൃഷി വിളവെടുപ്പ്

ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പടുതാകുളത്തിലെ വരാൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പാണഞ്ചേരി പഞ്ചായത്തിലെ 23-ാം വാർഡിലെ മത്സ്യ കർഷകനായ സുരേഷ് എ.ബി ( സന്ദീപ് ) അത്തിക്കായി അദ്ദേഹത്തിന്റെ ഭൂമിയിൽ നിർമ്മിച്ച 2 സെന്റ് പടുതാകുളത്തിലാണ് മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

1000 വരാൽ മത്സ്യവിത്താണ് കുളത്തിൽ ഇറക്കിയിരുന്നത്. ഉൾനാടൻ മത്സ്യകൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും, ഫിഷറീസ് വകുപ്പും ചേർന്ന് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് വരുന്നു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, 23-ാം വാർഡ് മെമ്പർ ആരിഫ റാഫി, മറ്റു ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

date