Skip to main content

ഐ.എച്ച്.ആർ.ഡി അപേക്ഷ ക്ഷണിച്ചു

 

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്നതും കാലിക്കട്ട് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ നാട്ടിക അപ്ലൈഡ് സയൻസ് കോളേജിൽ    ബിഎസ് സി ഇലക്ട്രോണിക്സ് , ബിഎസ് സി  കംപ്യൂട്ടർ സയൻസ്,  ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകൾക്ക്   അപേക്ഷ ക്ഷണിച്ചു. മേയ് 31  മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും 750 രൂപ (എസ് സി, എസ്.ടി 250 രൂപ) ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ സഹിതം കോളേജ് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.casnattika.ihrd.ac.in  വെബ് സൈറ്റ്സന്ദർശിക്കുക. ഫോൺ: 88919 30575, 8547005057
 

date