Skip to main content

ഹരിത സഭ സംഘടിപ്പിക്കും

കോട്ടയം: മാലിന്യമുക്ത നവകേരളം ക്യാമ്പയിനോട് അനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്തിൽ  ജൂൺ അഞ്ചിന് ഹരിത സഭ സംഘടിപ്പിക്കും. രാവിലെ 10:30ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്യും. വൈസ്  പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിക്കും.

വലിച്ചെറിയൽ മുക്ത  ഗ്രാമപഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചേരുന്ന യോഗത്തിൽ മാർച്ച് 15 മുതൽ ജൂൺ ഒന്ന് വരെ പഞ്ചായത്തിൽ നടത്തിയിട്ടുള്ള മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും. ഹരിത കർമ്മ സേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.  രണ്ടാം ഘട്ട പ്രവർത്തനങ്ങൾ  ഊർജ്ജിതപ്പെടുത്തുന്നതിന് രൂപരേഖ തയ്യാറാക്കും. ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കും

date