Skip to main content

ദേശീയപാതാ വികസനം: പ്രത്യേക യോഗം ചേരും

ദേശീയപാതാ 66 വികസനം നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 14 ന് ഉച്ചയ്ക്ക് 12.30 ന് കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.  സര്‍വ്വീസ് റോഡുകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷാ പ്രശ്നങ്ങള്‍, രണ്ടത്താണി, ഇരുമ്പുചോല, കോഹിനൂര്‍ പ്രദേശങ്ങളിലെ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ദേശീയപാതാ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍, സബ്കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടിവെള്ള പദ്ധതികള്‍ക്കായി റോഡ് കട്ടിങിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

date