Skip to main content
 സ്‌കോള്‍ കേരളക്ക് കീഴിൽ ഡിപ്ലോമ യോഗിക് സയന്‍സ് ആന്റ് സ്‌പോട്‌സ് യോഗ കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ.ടി ടി ഐ യില്‍ (മെന്‍സ്) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കുന്നു

സ്കൂൾ കഫെ ഉദ്ഘാടനം ആറിന്

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022-23  വാർഷിക പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ കഫെ ജില്ലാതല ഉദ്ഘാടനം ജൂൺ അറിന്  ഉച്ചക്ക് മൂന്ന് മണിക്ക് എടയന്നൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ, കൂടാളിയിൽ കെ.കെ. ശൈലജ ടീച്ചർ എം എൽ എ നിർവഹിക്കും.

ഡിപ്ലോമ യോഗിക് സയന്‍സ് ആന്റ് സ്‌പോട്‌സ് യോഗ കോഴ്‌സിന് തുടക്കമായി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളക്ക് കീഴിൽ ഡിപ്ലോമ യോഗിക് സയന്‍സ് ആന്റ് സ്‌പോട്‌സ് യോഗ കോഴ്‌സിന് തുടക്കമായി. കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ.ടി ടി ഐ യില്‍ (മെന്‍സ്) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സിന് കേന്ദ്ര ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരമുണ്ട്. ഗവ. ടി.ടി.ഐ പ്രിൻസിപ്പൽ ഇബ്രാഹിംകുട്ടി രയരോത്ത് അധ്യക്ഷനായി. സ്കോൾ കേരള യോഗ കോഴ്സ് ഇൻസ്ട്രക്ടർ പ്രേമരാജൻ കാന, യോഗ അസോസിയേഷൻ കേരള സെക്രട്ടറി ഡോ കെ രാജഗോപാലൻ, സ്കോൾ കേരള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മനു എന്നിവർ സംസാരിച്ചു

date