Skip to main content

മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു

'ജലജന്യരോഗങ്ങളും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ  ആരോഗ്യ വകുപ്പ് മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു. സൂര്യ റിജൻസിയിൽ നടന്ന ശിൽപശാല ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ടി.എൻ അനൂപ് മുഖ്യ പ്രഭാഷണം നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിലെ അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ പ്രസാദ് ആശംസാ പ്രസംഗം നടത്തി. 'മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി. ഷുബിൻ വിഷയാവതരണം നടത്തി. 'മാതൃശിശു സംരക്ഷണം: ജില്ലയിലെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ ആർ.സി.എച്ച് ഓഫീസർ എൻ.എൻ പമിലി ക്ലാസെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസർ പി. രാജു സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ പി.എം ഫസൽ നന്ദിയും പറഞ്ഞു. ജില്ലയിലെ ആരോഗ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ശിൽപ്പശാലയിൽ പങ്കെടുത്തു.

date