Skip to main content

പൊന്നാനി പുളിക്കടവ് പാലത്തിലൂടെ ഉള്ള യാത്രയ്ക്ക് നിരോധനം

പൊന്നാനി  ബിയ്യം കായൽ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള പുളിക്കടവ് പാലത്തിലൂടെ ഉള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. പാലത്തിൻറെ അവസ്ഥ ശോചനീയമാണെന്നും പലഭാഗങ്ങളും തുരുമ്പെടുത്തു നശിച്ചതിനാൽ ഇതുവഴിയുള്ള യാത്ര അപകടങ്ങൾക്കിടയാക്കുമെന്ന തഹസിൽദാരുടെയും ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം . 

പാലം പൊന്നാനി മുനിസിപ്പാലിറ്റി ഏറ്റെടുത്ത് അറ്റുകുറ്റപണി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുന്നത് വരെ നിരോധനം ഏർപ്പെടുത്തിയാണ് കളക്ടർ ഉത്തരവിട്ടത്. പാലത്തിലേക്ക് പ്രവേശിക്കാവുന്ന രണ്ട് അറ്റങ്ങളിലും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പ്രവേശനം തടഞ്ഞ് കൊണ്ടുള്ള ബാരിക്കേഡ് സ്ഥാപിക്കണമെന്നും പാലത്തിലൂടെയുള്ള യാത്രാ നിരോധനം സംബന്ധിച്ചുള്ള വിവരം പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

പൊന്നാനി നഗരത്തിനെയും മാറഞ്ചേരി വില്ലേജിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പുളിക്കടവ് പാലം 2011 ലാണ്  നിർമാണം പൂർത്തിയാക്കി  തുറന്ന് കൊടുത്തത്.

 

date