Skip to main content

ഹരിതസഭ നാളെ (ജൂൺ അഞ്ചിന്)

 

ലോക പരിസ്ഥിതി ദിനമായ നാളെ (ജൂൺ അഞ്ചിന്)  കോർപ്പറേഷൻ  ഹരിതസഭ ചേരും. കണ്ടംകുളം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ മെമ്മോറിയൽ ജൂബിലി ഹാളിൽ ഉച്ചക്ക് 2 മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഹരിതസഭ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പരിസ്ഥിതി ദിന സന്ദേശം നൽകും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവിപ്രവർത്തനങ്ങളുടെ ആസൂത്രണവും സഭയിൽ നടക്കും. ചടങ്ങിൽ ഹരിതകർമ സേന അംഗങ്ങളെ ആദരിക്കും.

ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date