Skip to main content

അറിയിപ്പുകൾ

സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസ്

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പുതിയറയില്‍  പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈ മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള റെഗുലര്‍ ബാച്ചും ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും ആണ് നടത്തുന്നത്. ആറ് മാസക്കാലമാണ് പരിശീലന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 20. ഉദ്യോഗാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 18 വയസ് തികഞ്ഞവരും, എസ് എസ് എല്‍ സി യോ, ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം കസബ പോലീസ് സ്റ്റേഷനു സമീപത്തുള്ള ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2724610, 9446643499, 9846654930 

 

പ്രായപരിധി ഉയർത്തി

ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നിവിടങ്ങളിലേക്ക് പട്ടികജാതി പ്രമോട്ടർമാരായി നിയമിക്കപ്പെടുന്നതിനുള്ള പ്രായപരിധി 40 വയസ്സായി ഉയർത്തി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട  തദ്ദേശ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :  ജൂൺ 20 വൈകുന്നേരം അഞ്ചുമണി. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് /മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ നമ്പർ  0495 - 2370379.

 

പുനർലേലം  ചെയ്യുന്നു 

പൊതുമരാമത്ത് വകുപ്പ്,കോഴിക്കോട് സൗത്ത് കാര്യാലയത്തിന് കീഴിലെ വെസ്റ്റ് നല്ലൂർ- കരുവൻതിരുത്തി  റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 34 മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ജൂൺ 13 ന് രാവിലെ 11 മണിക്ക് കടലുണ്ടി റോഡിൽ ഐ ഒ സി പ്ലാന്റിന് സമീപം പരസ്യമായി പുനർലേലം ചെയ്യും. ലേലത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പ് ലേലത്തിന് വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥിതിയും മറ്റു വിവരങ്ങളും നേരിൽ കണ്ട് ബോധ്യപ്പെടേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2500 രൂപ നിരതദ്രവ്യം കെട്ടിവെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഏറ്റവും കൂടുതൽ സംഖ്യ ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേല സംഖ്യയും  അതിന്റെ 5 ശതമാനം വനവികസന നികുതിയും മൊത്തം സംഖ്യയുടെ 18 ശതമാനം ജി എസ് ടി യും  2.5 ശതമാനം ഇൻകം ടാക്സ് ഉൾപ്പെടെ മുഴുവൻ സംഖ്യയും അപ്പോൾ തന്നെ അടക്കേണ്ടതാണ്. ഫോൺ - 04952724727

date