Skip to main content

ദ്വിദിന പ്രദര്‍ശന, ബോധവത്കരണ പരിപാടി സമാപിച്ചു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന മിഷന്‍ ലൈഫ് ബോധവത്കരണ - പ്രദര്‍ശന പരിപാടികള്‍ സമാപിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിന്റെയും മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്റ്റിന്റെയും കുടുംബശ്രീ യുടെയും സഹകരണത്തോടെയാണ് പ്രദര്‍ശന - ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളായി നടന്ന ബോധവത്കരണ പരിപാടിയില്‍ പ്രകൃതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സുരക്ഷ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകള്‍ നടന്നു. അസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.

date