Skip to main content

ശബ്ദങ്ങളുടെ ലോകത്തേക്ക് തിരികെയെത്തി അനന്തു

 കേൾവി ശക്തിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന ബിരുദ വിദ്യാർഥി അനന്തുവിന് ആശ്വസമേകി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ കരുതലും കൈത്താങ്ങും അദാലത്ത്. അനന്തുവിന്റെ ശ്രവണ സഹായി കഴിഞ്ഞ ആറ് മാസക്കാലമായി തകരാറിലാണ്. പതിനായിരങ്ങൾ വിലവരുന്ന പുതിയ ശ്രവണ സഹായി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. നേരത്തെ ഉപയോഗിച്ചതൊക്കെയും സുമനസുകളുടെ സഹായത്തിൽ ലഭിച്ചവയാണ്. ഈ സാഹചര്യത്തിലാണ് അനന്തു പരാതിയുമായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന മാവേലിക്കര അദാലത്തിന് മുന്നിലെത്തിയത്. 

മന്ത്രിമാരുടെ നിർദേശത്തെ തുടർന്ന് ജില്ല സാമൂഹ്യനീതി ഓഫീസ് ആലപ്പുഴ ശാലോം സ്പീച്ച് ആൻഡ് ഹിയറിങ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ അനന്തുവിന്  പുതിയ ശ്രവണ സഹായി വാങ്ങി നൽകി. കഴിഞ്ഞ ആറ് മാസമായി യാതൊന്നും കേൾക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിയിരുന്ന അനന്തു നിറകണ്ണികളോടെയാണ് പുതിയ ശ്രവണ സഹായി ഏറ്റു വാങ്ങിയത്. മാവേലിക്കര പല്ലാരിമംഗലം സ്വദേശിയാണ് അനന്തു.

date