Skip to main content

35 കുടുംബങ്ങളുള്ള ചുനക്കരയിലെ ലക്ഷംവീട് കോളനിയിൽ വഴിവിളക്കെത്തും

കോളനിയിലെ റോഡുകളിൽ വഴി വിളക്കുകൾ തെളിയുമെന്ന സന്തോഷത്തിലാണ് ചുനക്കര പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിലെ 35 ഓളം കുടുംബങ്ങൾ. ചുനക്കര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന ഏഴാം മൈൽ -പാളയം കെട്ടിടവിള കൊന്നക്കോട് റോഡിലാണ് പുതിയ വൈദ്യുത ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി മാവേലിക്കരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ പരാതി വന്നത്. മന്ത്രി സജി ചെറിയാനാണ്  പരാതി പരിശോധിച്ചത്. 

തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ഇതുവഴിയുള്ള രാത്രികാല ഗതാഗതം ബുദ്ധിമുട്ടാണെന്നും തെരുവ് നായശല്യവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നും കാണിച്ച് വർഗീസാണ് പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് കമ്മിറ്റി വാർഡ് ഗ്രാമസഭാ മുഖേന യോഗം ചേർന്ന് ഇതിന് അടിയന്തരമായി പരിഹാരം കാണാനാണ് നിർദേശം നൽകിയിട്ടുള്ളത്.

date