Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023 - 24 അധ്യായന വർഷം ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് (അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി) ആവശ്യമായ രണ്ട് ജോഡി നിശാ വസ്ത്രങ്ങൾ വിതരണം നടത്തുന്നതിന് പരിചയസമ്പത്തുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷണറായി തെരഞ്ഞെടുക്കപ്പെടുന്നവർ പർച്ചേസ് ഓർഡർ കൈപ്പറ്റി 10 ദിവസത്തിനകം നിശാവസ്ത്രങ്ങൾ പൂർണമായും വിതരണം ചെയ്യേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6 വൈകിട്ട് നാലുമണി.

date